Idukki local

ഏലത്തോട്ടത്തിലേക്കുള്ള പൈപ്പ് പൊട്ടി റോഡ് താറുമാറായി

മാങ്കുളം: കല്ലാര്‍-മാങ്കുളം റോഡില്‍ പീച്ചാട് ഭാഗത്ത് ഏലത്തോട്ടത്തിലേക്കു വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയൊഴുകി റോഡ് നശിച്ചു. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. ഇവിടെ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടക്കാത്തതുമൂലം തകര്‍ന്നു കിടക്കുന്ന റോഡ് പൈപ്പ് പൊട്ടിയുള്ള വെള്ളം കൂടിയൊഴുകി വീണ്ടും മോശമായിക്കൊണ്ടിരിക്കുകയാണ്. മേഖലയില്‍ ഒട്ടേറെയിടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നുണ്ട്.എങ്കിലും രണ്ടു സ്ഥലങ്ങളിലാണ് വന്‍തോതില്‍ വെള്ളം റോഡിലേക്ക് ഒഴുകുന്നത്. വെള്ളം ഒഴുകുന്ന ഭാഗത്തെ ടാറിങ് പൂര്‍ണമായി തകര്‍ന്നു.
Next Story

RELATED STORIES

Share it