ഏറ്റുമുട്ടല്‍: മൂന്ന് മാവോവാദികളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മൂന്ന് മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. മാവോവാദികളുടെ കമാന്‍ഡര്‍ ഭീമെയെ പിടികൂടാനുള്ള സൈനിക നടപടിക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 20ഓളം പേരുള്‍പ്പെട്ട സായുധ സംഘത്തോടപ്പം ഭീമെ എത്തിയെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫിന്റെ കമാന്‍ഡോ ബറ്റാലിയനടങ്ങുന്ന സുരക്ഷാസേന ബാദ്‌സത്തി ഗ്രാമത്തിലെത്തിയത്. മാവോവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിവെച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുക്മ പോലിസ് സൂപ്രണ്ട് ഇന്ദിര കല്യാണ്‍ എലസീല പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ടിഫിന്‍ ബോംബ് കണ്ടെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it