Flash News

ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്



കോട്ടയം: ഏറ്റുമാനൂര്‍ സോമദാസന്‍ സാഹിത്യ പുരസ്‌കാരംനോവലിസ്റ്റ് ഡോ.  ജോര്‍ജ് ഓണക്കൂറിന്. 25,000 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണു പുരസ്‌കാരം. പ്രഭാവര്‍മ ചെയര്‍മാനും ഡോ.  കെ എന്‍ വിശ്വനാഥന്‍ നായര്‍, ആനന്ദ് കാവാലം എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നാമനിര്‍ദേശം ചെയ്തത്. ഈ മാസം 21ന് ചങ്ങനാശ്ശേരി പെരുന്ന മലയാള വിദ്യാപീഠത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പുരസ്‌കാരം സമ്മാനിക്കും.
Next Story

RELATED STORIES

Share it