Kottayam Local

ഏറ്റുമാനൂര്‍ നഗരസഭയില്‍ സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന് കൗണ്‍സില്‍ പ്രമേയം പാസായി



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയ്‌ക്കെതിരേ കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന പ്രമേയം പാസായി. ഇന്നലെ യോഗത്തില്‍ ഹാജരായ 33 പേരില്‍ ചെയര്‍മാനൊഴികെ 27 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അഞ്ച് അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. കേരളാ മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 48 (6) പ്രകാരമുള്ള പ്രമേയം ആരോഗ്യകാര്യ സ്റ്റാ ന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മോഹന്‍ദാസ് അവതരിപ്പിച്ച പ്രമേയത്തിന് ജോര്‍ജ് പുല്ലാട്ട്  പിന്താങ്ങുകയായിരുന്നു. കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കാതിരിക്കുകയും അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍ നിരന്തരമായി നടപ്പാക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് 27 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം അവതരിപ്പിച്ചത്. മൂന്ന് മാസം മുമ്പ് ചാര്‍ജെടുത്ത ഉടനെ നഗരസഭാ ഓഫിസിലെ ഫര്‍ണിച്ചറുകളും ഫ്രിഡ്ജും ആരോടും ചോദിക്കാതെ എടുത്തുകൊണ്ടുപോയത് തിരികെ എത്തിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടും തിരിച്ചെത്തിച്ചില്ലെന്നതാണ് പ്രമേയത്തില്‍ സെക്രട്ടറിയുടെ പേരിലുള്ള ഒന്നാമത്തെ ആരോപണം. 8500 രൂപ മാസവാടകയില്‍ നഗരസഭ അനുവദിച്ചു നല്‍കിയ വീട്ടിലേക്ക് ചെയര്‍മാന്റെ സമ്മതത്തോടെയാണ് ഇവ കൊണ്ടുപോയതെന്ന് സെക്രട്ടറി മറുപടി നല്‍കിയെങ്കിലും ചെയര്‍മാന്‍ ഇത് നിഷേധിച്ചു. ചെയര്‍മാന്‍ ജയിംസ് പ്ലാക്കിതൊട്ടിലില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it