Kottayam Local

ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ ആറ്, ഏഴ് തിയ്യതികളില്‍ തൊഴില്‍മേള

കോട്ടയം: സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ ആറ്, ഏഴ് തിയ്യതികളില്‍ തൊഴില്‍മേള സംഘടിപ്പിക്കും.
വ്യവസായിക പരിശീലന വകുപ്പ്, ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഐടിഐകള്‍ എന്നിവയുടെ സഹകരണത്തോളെ നടക്കുന്ന മേളയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 100 കമ്പനികള്‍ തൊഴില്‍ദാതാക്കളായി പങ്കെടുക്കും. 23 ട്രേഡുകളിലായി ആയിരത്തോളം ഒഴിവുകളാണുള്ളത്. ജില്ലയിലെ അഞ്ച് ഗവ. ഐടിഐ, 24 സ്വകാര്യ ഐടിഐ എന്നിവിടങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്കും മുന്‍കാലങ്ങളില്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയായവര്‍ക്കും ജോലി സാധ്യത ഒരുക്കിയാണ് മേള സംഘടിപ്പിക്കുന്നത്.
ഇതിനൊപ്പം സ്‌പോര്‍ട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ട്. മറ്റ് ജില്ലകളില്‍ വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാവര്‍ക്കും അവസരമുണ്ടായിരിക്കും. പേര് രജിസ്ട്രര്‍ ചെയ്യാന്‍ ംംം.ശഷേീയളമശൃ.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് ഫോണ്‍: 9446072289, 9447764478. നാളെ രാവിലെ 10ന് ഏറ്റുമാനൂര്‍ ഐടിഐയില്‍ മേളയുടെ ഉദ്ഘാടനം വി എന്‍ വാസവന്‍ നിര്‍വഹിക്കും. ജില്ല പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച വൈകീട്ട് 3.30ന് ചേരുന്ന സമാപന സമ്മേളനവും നിയമന ഉത്തരവ് വിതരണവും അഡ്വ. കെ സുരേഷ്‌കുറുപ്പ് എംഎല്‍എ നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ കെ ബി വിജയന്‍, മേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ എം എസ് നഹാസ്, കേരള പ്രൈവറ്റ് ഐടിഐ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി നാരായണന്‍, റെജിപോള്‍, എം ഷാജഹാന്‍,  കെ ടി പീതാംബരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it