Kottayam Local

ഏറ്റുമാനൂരില്‍ എസ്ഡിപിഐ- എസ്പി സ്ഥാനാര്‍ഥി അബ്ദുല്‍ നാസര്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി അബ്ദുല്‍ നാസര്‍ (നാസര്‍ കുമ്മനം)നെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥിയുടെ വിജയത്തിനും ഇലക്ഷന്‍ ജോലികള്‍ക്കുമായി 51 അംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റിയുടെ ചെയര്‍മാനായി പി എ മുഹമ്മദ് സാലി ഏറ്റുമാനൂരിനെയും, ജനറല്‍ കണ്‍വീനറായി ഷിഹാബ് അറുപറയെയും തിരഞ്ഞെടുത്തു. രഞ്ജിത്ത് കുടയംപടി, ബഷീര്‍ അറുപറ, ഷാജഹാ ന്‍ മാമ്പള്ളി, ഇസ്മായില്‍ പി യു, നൗഷാദ് കുമ്മനം, അന്‍വര്‍ കമ്മനം, സജീര്‍ കാഞ്ഞിരം, താജ്ജുദ്ദീ ന്‍ കാഞ്ഞിരം, ബിലാല്‍ സലിം എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജോ. സെക്രട്ടറി യു നവാസ് തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it