World

ഏറ്റവും പഴക്കമേറിയ കുപ്പിസന്ദേശം കണ്ടുകിട്ടി

സിഡ്‌നി: 132 വര്‍ഷത്തോളം കടലില്‍ ഒഴുകിനടന്ന കുപ്പിസന്ദേശം കണ്ടുകിട്ടി. 1886ല്‍ എഴുതിയതെന്നു കരുതുന്ന സന്ദേശം ആസ്‌ത്രേലിയയിലെ ഒരു ബീച്ചില്‍ നിന്ന് ഒരു കുടുംബത്തിനാണ് കിട്ടിയത്. ബീച്ചില്‍ തീരത്തടിഞ്ഞ ചില്ലുകുപ്പി കൗതുകത്തെ തുടര്‍ന്നാണ് പേര്‍ത്ത് കുടുംബം വീട്ടില്‍ കൊണ്ടുവന്നത്. കുപ്പിക്കുള്ളില്‍ സന്ദേശം കണ്ടെത്തിയതോടെ അധികൃതരെ അറിയിച്ചു. സന്ദേശം ജര്‍മന്‍ കപ്പലില്‍ നിന്നുള്ളതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കുപ്പിക്കുള്ളിലെ കുറിപ്പില്‍ 1886 ജൂണ്‍ 12 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജര്‍മനിയുടെ പോള കപ്പല്‍ ഒഴുക്കിവിട്ട സന്ദേശമാണെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it