kozhikode local

ഏറാമലയിലും സി.പി.എം. പ്രവര്‍ത്തകര്‍ ആര്‍.എം.പിയിലേക്ക്

വാണിമേല്‍:  തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മില്‍ നിന്ന് ആര്‍.എം.പിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ നടന്ന ആര്‍.എം.പി. ഏറാമല പഞ്ചായത്ത് കണ്‍വന്‍ഷനിലാണ് സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി മെംബറുമായ കണ്ണോത്ത് രാജനും മുയിപ്രയിലെ സി.പി.എം. പ്രവര്‍ത്തകനായ കളരിക്കണ്ടി അനൂപും പാര്‍ട്ടി വിട്ട് ആര്‍.എം.പിയില്‍ ചേര്‍ന്നത്.

കൂടാതെ കുറിഞ്ഞാലിയോടുള്ള സി.പി.ഐ. പ്രവര്‍ത്തകരായ ഷിജിന്‍, സജീവന്‍ എന്നിവരും ആര്‍.എം.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ഒഞ്ചിയത്തെ സി.പി.എം വാര്‍ഡ് മെംബറും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗവും പാര്‍ട്ടി വിട്ടിരുന്നു.ആര്‍.എം.പി. കണ്‍വന്‍ഷന്‍ കെ എസ് ഹരിഹരന്‍ ഉദ്ഘാടനം ചെയ്തു. എടക്കുടി രാധാകൃഷ്ണന്‍ അധ്യക്ഷനായി. എന്‍ വേണു എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയിലേക്ക് വന്നവരെ മുതിര്‍ന്ന നേതാക്കളായ എം ആര്‍ കുഞ്ഞികൃഷ്ണന്‍ കുഞ്ഞനന്തന്‍ എന്നിവര്‍ മാലയിട്ട് സ്വീകരിച്ചു. ഏറാമല പഞ്ചായത്തിലെ 19 വാര്‍ഡിലും ആര്‍.എം.പി. സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും.
Next Story

RELATED STORIES

Share it