malappuram local

ഏറനാട്ടില്‍ സിപിഐ-സിപിഎം തുറന്ന പോരിലേക്ക്



അരീക്കോട്: ഏറനാട്ടില്‍ ഘടക കക്ഷിയായ സിപിഐ-സിപിഎം അഭ്യന്തര കലഹം രൂക്ഷമായി തുടങ്ങി. നേതൃത്വങ്ങളുടെ ഇടയില്‍ നിന്ന് ഉയരുന്ന ചേരിപ്പോര് വിഭാഗിയതക്ക് ആക്കം കൂട്ടുന്നതായാണ് സൂചന. രണ്ടു ദിവസം മുന്‍പ് അരീക്കോട് ചേര്‍ന്ന ഏറനാട് മണ്ഡലം റാലിയില്‍ കാനം രാജേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് കെ ടി അബ്ദുറഹിമാനെ മാറ്റി നിറുത്തിയിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കെ ടി അബ്ദുറഹിമാനെ ക്ഷണിക്കാതിരുന്നത് ഊര്‍ങ്ങാട്ടിരി സിപിഐ ഘടകവും മണ്ഡലം കമ്മിറ്റിയും തമ്മിലുള്ള ആഭ്യന്തര കലഹത്തിലെ ചേരിതിരിവാണ് വ്യക്തമാക്കുന്നത്. അബ്ദുറഹിമാനെ പരിഗണിക്കണമെന്നാണ് സിപിഐ മണ്ഡലം കമ്മറ്റിയിലെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ ഊര്‍ങ്ങാട്ടിരി നേതൃത്വമാണ് ഇടഞ്ഞ് നില്‍ക്കുന്നത്. അരീക്കോട് നടന്ന മേഖലാ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാക്കാന്‍ അവസരം ലഭിക്കാത്തതിന് തനിക്ക് ആരോടും പരിഭവമില്ലെന്നും രാഷ്ട്രിയ ഭേദമന്യേ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യകതിയാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 57000 വോട്ട് നേടിയ സ്ഥാനാര്‍ത്ഥിയാണ് താനെന്ന് വ്യക്തമാക്കി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൂടി പ്രതികരിച്ച കെ ടി അബ്ദുറഹിമാന്‍ ഇടതുപക്ഷത്തിന് ആരേയും അകാരണമായി മാറ്റി നിറുത്തുവാന്‍ സാധിക്കില്ലെന്നും അങ്ങിനെ മാറ്റി നിറുത്തുന്നവര്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പും അതിന് മുമ്പത്തെ ഏറനാട് നിയമസഭാ തെരഞ്ഞെടുപ്പും ഓര്‍ത്താല്‍ നന്ന് എന്നെ താക്കീതോടെയാണ് അവസാനിപ്പിക്കുന്നത്.ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗവും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ അംഗവുമായ കെ ടി അബ്ദുറഹിമാനെ മാറ്റി നിറുത്തിയത് ചര്‍ച്ചയായിരുന്നു.സിപിഐക്കുള്ളില്‍ പുകയുന്ന അഭ്യന്തര കലഹം രൂക്ഷമാക്കി ചിതറിക്കുക എന്ന തന്ത്രമാണ് ഊര്‍ങ്ങാട്ടിരിയിലെ സിപിഎം നേതൃത്വത്തിന്റെ ദൗത്യം. ഊര്‍ങ്ങാട്ടിരിയി പഞ്ചായത്തില്‍ സിപിഎമ്മില്‍ നിന്ന് കൊഴിഞ് പോക്ക് സിപിഐ ലേക്കാക്കായിരുന്നു. വിവിധ വാര്‍ഡുകളില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ സിപിഐ യില്‍ ചേര്‍ന്ന്ത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ഊര്‍ങ്ങാട്ടിരിയില്‍ സിപിഎം ക്ഷയിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണക്കാര്‍ സിപിഐയുടെ ഇടപ്പെടലാണന്ന ആരോപണം ഉയരുന്നുണ്ട് സിപിഎമ്മില്‍ നിന്ന് സിപിഐലേക്ക് മാറിയ കരിം വാരിയത്തിനെ കേസില്‍ കുടുക്കി ജയിലില്‍ അടപ്പിച്ചതിനു പിന്നിലെ ചരടുവലിച്ചത് സിപിഎമ്മിലെ നേതൃത്വമായിരുന്നു.മറുപക്ഷത്ത് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ് നല്‍കിയത് സിപിഐയാണ്. ക്വാറി ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍പഞ്ചായത്ത് നേതൃത്വവും ഭരണസമിതിയും എടുത്ത ജന വിരുദ്ധ നിലപാടിനെതിരെ ഘടകകക്ഷിയായ സിപിഐ ഇടഞു നിന്നത് ചര്‍ച്ചയായിരുന്നു കെ ടി അബ്ദുറഹിമാന് സിപിഎം പക്ഷത്തോടുള്ള ചായ്‌വ് സിപിഐ പ്രവര്‍ത്തകരില്‍ അമര്‍ഷമുളവാക്കിയിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. നേതൃത്വങ്ങള്‍ തമ്മിലുള്ള ചേരിപോര് രൂക്ഷമാകുന്ന ഏറനാട്ടില്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് മാറുന്നതായാണ് സൂചനകള്‍ വ്യക്തമാക്കുന്നത്
Next Story

RELATED STORIES

Share it