Flash News

ഏപ്രില്‍ 9ലെ കേരള ഹര്‍ത്താല്‍ വിജയിപ്പിക്കുക : കേരള ജനപക്ഷം

ഭാരത് ബന്ദിനോടനുബന്ധിച്ച് പോലീസ്  ദലിത് സമര പ്രക്ഷോഭകരെ കൊലചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചേര്‍ത്ത് കേസെടുക്കണെമന്നാവശ്യപ്പെട്ട് കേരളത്തിലെ ദലിത് കൂട്ടായ്മ ഏപ്രില്‍ 9ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് കേരള ജനപക്ഷം  ആഹ്വാനം ചെയ്തു.
അടിച്ചമര്‍ത്തലിനു വിധേയരായവരോട് ഐക്യപ്പെട്ടും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കു നഷ്ടപരിഹാരം കൊടുക്കണമെന്നും ദലിത് പീഡനങ്ങള്‍ക്ക് അറുതിവരുത്തണമെന്നും,സുപ്രീം കോടതി വിധിയെ നിയമനിര്‍മാണത്തിലൂടെ മറിക്കിടക്കണമെന്നും ആവശ്യം കൂടി ഹര്‍ത്താലിനുണ്ട്. തികച്ചും ജനാധിപത്യപരമായ രീതിയില്‍ ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ കേരള ജനപക്ഷം പിന്തുണക്കുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളും ഹര്‍ത്താലിനോട് സഹകരിച്ച് കേരള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായും കേരള ജനപക്ഷം അറിയിച്ചു.
Next Story

RELATED STORIES

Share it