Flash News

ഏപ്രില്‍ 2 പൊതുപണിമുടക്ക് വിജയിപ്പിക്കുക:എസ്.ഡി.റ്റി.യു

ഏപ്രില്‍ 2 പൊതുപണിമുടക്ക് വിജയിപ്പിക്കുക:എസ്.ഡി.റ്റി.യു
X
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 2 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാന്‍ മുഴുവന്‍ തൊഴിലാളികളും സഹകരിക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.



രാജ്യത്ത് തൊഴിലാളികളും, കര്‍ഷകരും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെ യഥേഷ്ടം പിരിച്ചു വിടുവാന്‍ മുതലാളിമാര്‍ക്ക് അവസരം നല്‍കിയും, സ്ഥിരം തൊഴില്‍ വ്യവസ്ഥയെ ഇല്ലാതാക്കിയും 1948 ഇന്‍ഡസ്ട്രിയന്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിംങ് ഓഡറുമായി ബന്ധപ്പെട്ട ഭേദഗതി പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്ക് വെക്കാതെ കേന്ദ്ര തൊഴില്‍ വകുപ്പ് കാര്യാലയം സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയ ഓര്‍ഡിനന്‍സ് തൊഴിലാളി വര്‍ഗ്ഗത്തെ മാത്രമല്ല രാജ്യത്തിന് തന്നെ കനത്ത ആഘാതമാണ് ഏല്‍പ്പിക്കുക.
ഇതിനെതിരെ തൊഴിലാളി വര്‍ഗ്ഗം പോരാട്ടം ശക്തിപ്പെടുത്താന്‍ എല്ലാ തൊഴിലാളി സംഘടനകളുടെയും ഐക്യം അനിവാര്യമായ സാഹചര്യത്തില്‍ പൊതുപണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ബി.എം.എസ് തീരുമാനം വഞ്ചനാപരമാണ്. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സഹകരിക്കുവാനും, രംഗത്തിറങ്ങുവാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ്, നൗഷാദ് മംഗലശ്ശേരി, നിസ്സാമുദ്ദീന്‍ തച്ചോണം, ഇസ്മായില്‍ കമ്മന തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it