thrissur local

ഏപ്രില്‍ മധ്യത്തോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം കുറ്റമറ്റതാക്കും: മന്ത്രി പി തിലോത്തമന്‍

ചാലക്കുടി: ഏപ്രില്‍ മധ്യത്തോടെ സംസ്ഥാനത്തെ റേഷ ന്‍ വിതരണം കുറ്റമറ്റതാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി പി തിലോത്തമന്‍. ആതിരപ്പിള്ളി-വാഴച്ചാല്‍ മേഖലകളിലെ ആദിവാസി ഊരുകളിലേയ്ക്ക് ആരംഭിച്ച സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ ഏര്‍പ്പെടുത്തും.
ഇതോടെ റേഷന്‍ വിതരണത്തിലെ അഴിമതികള്‍ പൂര്‍ണമായും തുടച്ചു നീക്കാനാവും. കേരളത്തില്‍ ഒരാള്‍പോലും വിശന്നിരിക്കാന്‍ ഇടയില്ലാത്ത പദ്ധതി പിണറായി സര്‍ക്കാരിന്റെ പരിഗണയിലാണ്. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കാര്യമാണിതെങ്കിലും അട്ടപ്പാടിയിലെ മധുമാര്‍ ഇനിയുണ്ടാകാതിരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം. ഉടനെ ആലപ്പുഴയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദഘാടനം ചെയ്യും. തിലോത്തമന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ പ്രഖ്യാപിച്ച പതിനാലിന അവശ്യ സാധങ്ങളുടെ വിലകുറവ് ഇപ്പോഴും തുടരുകയാണ്.  അദ്ദേഹം ചൂണ്ടിക്കാട്ടി. വാച്ചു മരം ആദിവാസി കോളനിയില്‍ നടന്ന ചടങ്ങില്‍ ബി ഡി ദേവസി എംഎല്‍എ അധ്യക്ഷത വഹിച്ചു. വനംവകുപ്പ് മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം സി ജി സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഡിഎഫ്ഒമാരായ ആര്‍ കീര്‍ത്തി, എന്‍ രാജേഷ്, ടിഡിഒ ഇ ആര്‍ സന്തോഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it