thrissur local

ഏതു പക്ഷം ഭരിച്ചാലും മദ്യത്തിനെതിരേ നിലകൊള്ളണമെന്ന്

തൃശൂര്‍: സംസ്ഥാനത്ത് ഏതുപക്ഷം ഭരിച്ചാലും സമൂഹത്തിന്റെ രക്ഷയ്ക്ക് മദ്യത്തിനെതിരെ നിലകൊള്ളണമെന്ന് മാര്‍ അപ്രേം മെത്രാപൊലീത്ത പറഞ്ഞു. മദ്യവിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി സംഘടിപ്പിച്ച വിമോചന യാത്രയുടെ മേഖലാ സമാപനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം വീട്ടിലെത്തിച്ച് തരാമെന്ന് സര്‍ക്കാര്‍ പറഞ്ഞാലും അത് ചെവിക്കൊള്ളാതിരിക്കാനുള്ള ആര്‍ജ്ജവം സമൂഹത്തിനുണ്ടാകണം. മദ്യനിരോധനം എന്ന കാര്യത്തില്‍ ഇപ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ അസ്ഥാനത്താവുകയാണ്. കോര്‍പ്പറേഷനു മുന്‍പില്‍ നടന്ന സമ്മേളനത്തില്‍  കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപതാ ഡയറക്ടര്‍ ഫാ. ദേവസി പന്തല്ലൂക്കാരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമങ്കക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വിമോചനയാത്ര ഡിസംബര്‍ 2ന് തിരുവനന്തപുരത്ത് സമാപിക്കും.ഉണ്ണിമൂസ് ദിനാചരണം തൃശൂര്‍: എസ്എന്‍എ ഔഷധശാലാ സ്ഥാപകദിനം ഉണ്ണിമൂസ് ദിനമായി ഡിസംബര്‍ ഒന്നിന് ആഘോഷിക്കുമെന്ന് ഔഷധശാലാ ജനറല്‍ മാനേജര്‍ രാമന്‍ മുണ്ടനാട്, മാര്‍ക്കറ്റിംഗ് മാനേജര്‍ എ ജയകൃഷ്ണന്‍ നമ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്എന്‍എ ഔഷധശാലാ സ്ഥാപകനായ അഷ്ടവൈദ്യന്‍ തൃശൂര്‍ തൈക്കാട്ട് ഉണ്ണി മൂസ്സിന്റെ 117ാം ജന്മദിനത്തോടനുബന്ധിച്ചാണ് ദിനാചരണം. തൈറോയ്ഡ് രോഗങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ശാസ്ത്ര സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 9.30ന് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ഇറ്റലിയിലെ ആയൂര്‍വ്വേദിക് പോയന്റ് ഡയറക്ടര്‍ ഡോ. അന്റോണിയോ മൊറാന്റി മുഖ്യാതിഥിയായിരിക്കും.
Next Story

RELATED STORIES

Share it