Flash News

ഏണെസ്റ്റോ വാല്‍വെര്‍ദെ ബാഴ്‌സ പരിശീലകന്‍



മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി ഏണെസ്റ്റോ വാല്‍വെര്‍ദെയെ നിയമിച്ചു. അത്‌ലറ്റികോ ബില്‍ബാവോ പരിശീലകനായിരുന്ന വാല്‍വെര്‍ദെ മുന്‍ ബാഴ്‌സ താരം കൂടിയാണ്. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബര്‍ട്ടോമ്യൂ ആണ് വാല്‍വെര്‍ദെയെ പരിശീലകനായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് വാല്‍വെര്‍ദെ ബാഴ്‌സയുമായി കരാര്‍ ഒപ്പുവച്ചത്. മൂന്ന് സീസണില്‍ ഒമ്പത് കപ്പുകള്‍ നേടിക്കൊടുത്ത ലൂയിസ് എന്റിക്വെയ്ക്ക് പകരക്കാരനായാണ് 53കാരനായ ഏണെസ്റ്റോ വാല്‍വെര്‍ദെ ക്ലബ്ബിലെത്തുന്നത്. വ്യാഴാഴ്ച വാല്‍വെര്‍ദെ ഔദ്യോഗിക സ്ഥാനമേറ്റെടുക്കും. പരിശീലകനായി കാംപ് നൗവില്‍ എത്താന്‍ അദ്ദേഹത്തിന് സന്തോഷമേയുള്ളൂവെന്നും ഈ സ്ഥാനത്തേക്ക് പ്രാപ്തനാണ് വാല്‍വെര്‍ദെയെന്നും ജോസെപ് മരിയ വ്യക്തമാക്കി. 1988- 1990 കാലഘട്ടത്തില്‍ ജോഹന്‍ ക്രൂയ്ഫിന് കീഴില്‍ ബാഴ്‌സയ്ക്ക് ബൂട്ട് കെട്ടിയിട്ടുണ്ട് വാല്‍വെര്‍ദെ. അത്‌ലറ്റിക് ബില്‍ബാവോയുടെ യൂത്ത് ടീം കോച്ചായിട്ടാണ് വാല്‍വെര്‍ദെ തന്റെ പരിശീലക ജീവിതം തുടങ്ങിയത്. 2001ല്‍ അസിസ്റ്റന്റ് പരിശീലകനായ വാല്‍വെര്‍ദെ പിന്നീട് മുഖ്യപരിശീലകനായി. രണ്ടുഘട്ടങ്ങളിലായി ബില്‍ബാവോയെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ച കോച്ച് എന്ന നേട്ടവും വാല്‍വെര്‍ദെയ്ക്ക് ഉണ്ട്. എസ്പാന്യോളിനെയും വിയ്യാറയലിനെയും ഗ്രീസിലെ ഒളിംപ്യക്കോസിനെയും ഇതിനു മുന്‍പ് വാല്‍വെര്‍ദെ പരിശീലിപ്പിച്ചിട്ടുണ്ട്. അത്ര ശക്തരായ നിരയല്ലാതിരുന്നിട്ടും അത്‌ലറ്റികോ ബില്‍ബാവെയെ ലാ ലിഗയില്‍ ഏഴാം സ്ഥാനത്ത് എത്തിച്ചത് വാല്‍വെര്‍ദെയുടെ മിടുക്കയായിരുന്നു. പരിശീലകനായി കാംപ്‌നൗവില്‍ എത്തുന്ന വാല്‍വെര്‍ദെയ്ക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത്. അടുത്ത സീസണിലേക്ക് ടീമിനെ സജ്ജീകരിക്കാനും ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കാനും വാല്‍വെര്‍ദെ വിജയിക്കുമോയെന്ന് കണ്ടറിയണം. ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേയാണ് വാല്‍വെര്‍ദെയുടെ ആദ്യ മല്‍സരം. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ പാദത്തില്‍ ക്യാമ്പ് നൗവിലാണ് മല്‍സരം.
Next Story

RELATED STORIES

Share it