ernakulam local

ഏഞ്ചല്‍സ് ആംബുലന്‍സ് ശൃംഖല; വാഹനങ്ങള്‍ 400 ആയി ഉയര്‍ത്തും: ജില്ലാ കലക്ടര്‍

കൊച്ചി: ദേശീയ അടിയന്തര ചികില്‍സ സംവിധാനത്തിന്റെ (ഇഎംഎസ്) തുടര്‍ വിദ്യാഭ്യാസ പരിപാടിയും, ഇഎംഎസ് ചികില്‍സ മാര്‍ഗരേഖ രൂപീകരണ സമ്മേളനവും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം ഉദ്ഘാടനം ചെയ്തു. ആംബുലന്‍സില്‍ ജോലി ചെയ്യുന്ന ടെക്‌നീഷ്യന്മാരുടെ ഗുണനിലവാരം, ശാസ്ത്രീയമായ ചികില്‍സ സംവിധാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മാര്‍ഗരേഖയും നമ്മുടെ നാട്ടിലെ പ്രീഹോസ്പിറ്റല്‍ ചികില്‍സ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്നും, അതുവഴി മരണനിരക്ക് കുറയുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ ഏയ്ഞ്ചല്‍സ് നെറ്റ് വര്‍ക്ക് 400 ആംബുലന്‍സുകളുടെ ശൃംഖലയായി ഉയര്‍ത്തും. ഇപ്പോള്‍ 60 വണ്ടികളാണ് ഉള്ളത്.
സെമി ഇഎംഎസ് വിഭാഗത്തിന്റെ നാഷനല്‍ ചെയര്‍മാന്‍ ഡോ. വേണുഗോപാല്‍ പി പി, സെമി നാഷണല്‍ ചെയര്‍മാന്‍ ടി എസ് ശ്രീനാഥ്, ഡോ. ടാമൊറിഷ് കോളെ, ഡോ. നരേന്ദ്രനാഥ് ജിന, ഡോ. സായി സുന്ദര്‍, ഡോ. സുല്‍ഫിക്കര്‍ അലി, മെട്രോ പ്രൊജക്റ്റ് മാനേജര്‍ പി എം മുഹമ്മദ് നജീബ്, സരിത് കുകുമാര്‍, ഡോ. സച്ചിന്‍ മേനോന്‍, ഉണ്ണികൃഷ്ണന്‍, സ്റ്റാലിന്‍, മുഹമ്മദ് അല്‍ അമീന്‍, സ്വാതി, ഡോ. അലക്‌സാണ്ടര്‍ തോമസ്, ഡോ. അന്‍സാര്‍, ഡോ. രേണുക എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it