ernakulam local

ഏജന്റുമാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന യുവാവ് പിടിയില്‍

ആലുവ: മൂവാറ്റുപുഴ, പിറവം, കോലഞ്ചേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. പിറവം കക്കാട്പാലക്കല്‍ വീട്ടില്‍ ബേസില്‍(20)ആണ് അറസ്റ്റിലായത്.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ടാക്‌സി സ്റ്റാന്റിന്റെ പരിസരത്ത് നിന്നും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി എല്‍ ജോസും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്നും 1.150 കിലോഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവന്ന് ബൈക്കില്‍ ഏജന്റുമാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് പതിവ്.
ബേസില്‍ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതില്‍ ഗഞ്ചാവ് മൊത്തമായി എടുത്ത് ആവശ്യക്കാര്‍ക്ക് കൊടുക്കുകയാണ് പതിവ്.
ഒരു കിലോയ്ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെ കമ്മീഷന്‍ ലഭിക്കാറുണ്ട്.
ആവശ്യക്കാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുന്നതനുസരിച്ച് കമ്പം, തേനി ഭാഗത്തുനിന്നും എത്തിച്ചുകൊടുക്കുകയാണ് പതിവ്. അസ്സി. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം ആവശ്യക്കാര്‍ ആണെന്ന വ്യാജേന ഇവരെ സമീപിച്ചാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്റീവ് ഓഫിസര്‍മാരായ വി എ ജബ്ബാര്‍, അനീഷ് മോഹന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുനീഷ്‌കുമാര്‍ ജോസ്, സുനില്‍കുമാര്‍, വിപിന്‍ ബാബു, സുരേഷ് ബാബു, രവി, ശശി റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it