ഏക സിവില്‍ കോഡ് പ്രായോഗികമല്ല: ഉവൈസി

ഹൈദരാബാദ്: ഇന്ത്യയെപ്പോലെയുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പ്രായോഗികമല്ലെന്ന് ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി. വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും ഇന്ത്യയിലുണ്ട്. ഇവിടെ ഏകീകൃത സിവില്‍ കോഡ് അസാധ്യമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ 16 നിര്‍ദേശക തത്ത്വങ്ങളുണ്ട്.
അതിലൊന്ന് സമ്പൂര്‍ണ മദ്യനിരോധനത്തെക്കുറിച്ച് പറയുന്നതാണ്. നിര്‍ദേശക തത്ത്വത്തില്‍ പറഞ്ഞിട്ടുള്ള സമ്പൂര്‍ണ മദ്യനിരോധനത്തിന് സര്‍ക്കാര്‍ ശ്രമിക്കാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it