kozhikode local

ഏക സിവില്‍കോഡ്; വിവേകത്തോടെയുള്ള ഇടപെടലുണ്ടാവണം- ജസ്റ്റിസ് കെ ടി തോമസ്‌

കോഴിക്കോട്: ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതില്‍ വിവേകപൂര്‍ണമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് ജസ്റ്റിസ് കെ ടി തോമസ് . ഏകീകൃത സിവില്‍ കോഡില്ലാത്തതില്‍ പരാതിയുള്ളവര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ പി കോശവമേനോന്‍ ഹാളില്‍ ‘’യൂനിഫോം സിവില്‍ കോഡ്; എ റിതറിക് ഓര്‍ റിയാലിറ്റി’’ എന്ന ഷീന ഷുക്കൂര്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ ടി തോമസ്.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ പല അവകാശങ്ങളും നേടിയെടുത്തത്. നിലവിലെ വ്യക്തി നിയമത്തില്‍ പരാതിയുള്ളവര്‍ പരിഹാരത്തിന് മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.  ക്രിസ്ത്യന്‍ സ്വത്തവകാശത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശം ലഭിച്ചത് മേരി റോയ് അതിനെതിരെ നല്‍കിയ കേസിലുണ്ടായ വിധിയുടെ അടിസ്ഥാനത്തിലാണ്.
പുരുഷന് കൂടുതല്‍ ആനുകൂല്യം നല്‍കിയിരുന്ന ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ മാറ്റം വന്നത് സോണി സക്കറിയ എന്ന സ്ത്രീ നല്‍കിയ കേസിന്റെ വിധിയെ തുടര്‍ന്നാണ്.  ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പൊതുജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. യാഥാസ്ഥിതികരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് കെ ടി തോമസ്്്്്്് പറഞ്ഞു.
പുസ്തകം സിന്ധു സൂര്യകുമാര്‍ ഏറ്റുവാങ്ങി. കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ കെ ഷാഹിന പുസ്തക പരിചയം നടത്തി. മുന്‍ എംപി പി സതീദേവി, പയ്യോളി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കുല്‍സു, ഹരിപ്രിയ, ഷുക്കൂര്‍, ഷീന ഷുക്കൂര്‍, പി കെ ഫിറോസ്, സിദ്ദിഖ്  സംസാരിച്ചു.
Next Story

RELATED STORIES

Share it