ഏകീകൃത സിവില്‍ കോഡ്; പാര്‍ലമെന്റിന് തീരുമാനിക്കാം: സുപ്രിംകോടതി; ഹരജി തള്ളി
BY swapna en7 Dec 2015 7:53 AM GMT
X
swapna en7 Dec 2015 7:53 AM GMT
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ അന്തിമ തീരുമാനം പാര്‍ലമെന്റിന് സ്വീകരിക്കാമെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസ്സമതിച്ചു. ഈ വിഷയം ചൂണ്ടികാട്ടി ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ബുദ്ധിമുട്ടോ അനുഭവിക്കുന്നതായി ആരും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല.കോടതിക്കു മുന്നില്‍ വരെട്ടെ അപ്പോള്‍ കോടതി ഗൗരവത്തോടെ വിഷയം പരിഗണിക്കാം-വിധി പ്രസ്താവിച്ചു കൊണ്ട് നിയുക്ത ജസ്റ്റിസ് ഠാക്കൂര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മതപരം എന്നിവയ്ക്ക് തുല്യപരിഗണന കൊടുക്കുന്ന ഒരു പൊതുനിയമം കോടതി നടപ്പാക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ ജസ്റ്റിസ് ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. നീതിന്യായവ്യവസ്ഥയ്ക്ക് പാര്‍ലമെന്റ് നിയമങ്ങള്‍ നടപ്പാക്കാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് ഇതിനു മറുപടിയായി പറഞ്ഞു. നേരത്തെയും ഏകീകൃത സിവില്‍ കോഡിന് അനുകൂലമായി സുപ്രിംകോടതി വിധിപ്രസ്താവിച്ചിരുന്നു.
Next Story
RELATED STORIES
രാജ്യത്തെ വീണ്ടെടുക്കാന്‍ ദേശസ്നേഹികള്‍ ഐക്യപ്പെടണം: അഡ്വ....
29 Feb 2024 2:27 PM GMTചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച...
22 Feb 2024 5:36 PM GMTഅബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
20 Feb 2024 4:58 AM GMTബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
20 Feb 2024 4:48 AM GMTകൊല്ലം പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍...
16 Feb 2024 5:29 AM GMTഎസ്എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറില്‍നിന്നിറങ്ങി റോഡരികിലിരുന്ന്...
27 Jan 2024 6:56 AM GMT