wayanad local

ഏകാധ്യാപക സ്‌കൂള്‍ അധ്യാപകര്‍ അവഗണനയില്‍ തന്നെ

സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ആള്‍ട്ടര്‍നേറ്റീവ്്് സ്‌കൂളിലെ അധ്യാപകര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടു. സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന്റെ ചെലവ് വരെ സ്വന്തംകൈയില്‍ നിന്നു കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇവര്‍. വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും ഗോത്രവര്‍ഗ വിഭാഗത്തിലടക്കമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സ്‌കൂളിലെ അധ്യാപകരാണ് സര്‍ക്കാരിന്റെ അവഗണന പേറാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുമ്പോഴാണ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരോട് ചിറ്റമ്മനയം തുടരുന്നത്. കഴിഞ്ഞ ആഗസ്തിലാണ് അവസാനമായി ശമ്പളം ലഭിച്ചത്. തുടര്‍ന്നിങ്ങോട്ട് മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇതിനു വ്യക്തമായ മറുപടി പോലും അധികൃതര്‍ക്കില്ല. മിക്ക അധ്യാപകരും രണ്ടും മൂന്നും ബസ്സുകള്‍ കയറിയാണ് വാനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇത്തരം സ്‌കൂളുകളില്‍ എത്തുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണച്ചെലവ് ഇവര്‍ കൈയില്‍നിന്ന് എടുക്കണം. ശമ്പളം കിട്ടാത്തതു കാരണം അതിനു കഴിയുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it