Flash News

ഏകദിനത്തില്‍ മൂന്നാം സ്ഥാനം ; ട്വന്റിയില്‍ ഇന്ത്യക്ക് സ്ഥാനനഷ്ടം



ദുബയ്: പുതുക്കിയ ഐസിസി ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യക്ക് ആശ്വാസവും നിരാശയും. ട്വന്റി റാങ്കിങില്‍ ഇന്ത്യ രണ്ടു സ്ഥാനം പിന്നിലായപ്പോള്‍ ഏകദിനത്തില്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി. ട്വന്റി റാങ്കിങില്‍ രണ്ടു സ്ഥാനം പിന്നിട്ട ഇന്ത്യ നാലാംസ്ഥാനത്താണ്. 18 മല്‍സരങ്ങളില്‍ നിന്ന് 2,119 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. ന്യൂസിലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാമതും പാകിസ്താന്‍ മൂന്നാംസ്ഥാനത്തുമുണ്ട്.അതേസമയം, ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. അഞ്ചു പോയിന്റ് കൂടി ലഭിച്ച ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ആസ്‌ത്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ സ്ഥാനക്കയറ്റം നേടിയത്. ഇംഗ്ലണ്ട് അഞ്ചാംസ്ഥാനത്തും ശ്രീലങ്ക ആറാംസ്ഥാനത്തുമാണ്. എന്നാല്‍, ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയുടെ അപ്രമാദിത്വത്തെ ആരും മറികടന്നിട്ടില്ല.
Next Story

RELATED STORIES

Share it