kannur local

ഏകജാലക പ്രവേശനം; ഫോക്കസ് പോയിന്റ് സഹായ കേന്ദ്രങ്ങള്‍ നാളെമുതല്‍

ഇരിട്ടി: ഹയര്‍സെക്കന്‍ഡറി പ്ലസ്‌വണ്‍ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഫോക്കസ് പോയിന്റ് സഹായ കേന്ദ്രങ്ങള്‍.
ജില്ലയിലെ നാലു താലൂക്കുകളില്‍ നാളെ മുതല്‍ 18 വരെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് സമയം. പ്ലസ്‌വണ്‍ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ പരിശീലനം നേടിയ അധ്യാപകര്‍ കേന്ദ്രങ്ങളില്‍ ഉണ്ടാവും. താലൂക്കുകളിലെ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍: ഇരിട്ടി-ചാവശ്ശേരി ജിഎച്ചഎസ്എസ്, തലശേരി-സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, കണ്ണൂര്‍-ഗവ. ടൗണ്‍ എച്ച്എസ്എസ്, തളിപ്പറമ്പ്-മൂത്തേടത്ത് എച്ച്എസ്എസ്.
Next Story

RELATED STORIES

Share it