Second edit

ഏകകക്ഷി ഭരണം



ഇന്ത്യയുടെയും മറ്റു ചില രാഷ്ട്രങ്ങളുടെയും പിന്തുണയോടെ ഹസീനാ വാജിദ് ബംഗ്ലാദേശിനെ ഏകകക്ഷി ഭരണത്തിലാക്കാനുള്ള തീവ്രശ്രമത്തിലാണെന്നു തുടര്‍ച്ചയായി അവര്‍ സ്വീകരിക്കുന്ന നടപടികള്‍ സൂചിപ്പിക്കുന്നു. ഹസീനയുടെ പിതാവ് മുജീബുര്‍റഹ്്മാന്‍ ആ പാതയിലൂടെ സഞ്ചരിച്ചപ്പോഴാണ് രാജ്യത്ത് കുഴപ്പമുണ്ടായതും മുജീബ് കൊല്ലപ്പെടുന്നതും. ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ തുറുങ്കിലടച്ചും തൂക്കിക്കൊന്നും ഹസീന നിയമവ്യവസ്ഥയെ തകിടംമറിച്ചു. ഇപ്പോള്‍ അവര്‍ രാജ്യത്തെ ഏറ്റവും വലിയ പലിശരഹിത ബാങ്കായ ഇസ്‌ലാമി ബാങ്കിന്റെ നിയന്ത്രണം സൂത്രത്തില്‍ കൈക്കലാക്കിയിരിക്കുകയാണ്. ബാങ്ക് മേധാവികളെ ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ബലമായി രാജിക്കത്ത് എഴുതിവാങ്ങിക്കുകയായിരുന്നു. പിന്നീട് ഇന്റലിജന്‍സ് മേധാവികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം പുതിയ മേധാവികളെ നിയോഗിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഇസ്‌ലാമി ബാങ്ക് സ്ഥാപിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്. അനേകലക്ഷമാളുകള്‍ക്ക് പലിശരഹിത വായ്പ നല്‍കുന്ന ബാങ്ക് തങ്ങളുടെ ഏകാധിപത്യ നീക്കങ്ങള്‍ക്ക് തടസ്സമാവുമെന്നാണ് അവാമി ലീഗ് നേതൃത്വം കരുതുന്നത്. ഏകാധിപത്യത്തിലേക്കുള്ള ഹസീനയുടെ യാത്രയാണ് സമീപകാലത്തായി രാജ്യത്ത് 'മുസ്‌ലിം തീവ്രവാദം' ശക്തിപ്പെടാനുള്ള പ്രധാന കാരണമെന്ന് നിരീക്ഷകര്‍ കരുതുന്നു.
Next Story

RELATED STORIES

Share it