എ വി ജോര്‍ജിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ്

കൊച്ചി: പോലിസ് കസറ്റഡിയില്‍  ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പോലിസ് ട്രെയിനിങ് സെന്ററിലേക്ക് സ്ഥലം മാറ്റിയ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ്. നെടുമ്പാശ്ശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇന്നലെ വൈകീട്ട് എ വി ജോര്‍ജിന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യാത്ര അയപ്പു നല്‍കിയത്.  ആലുവ റൂറല്‍ ജില്ലയിലെ ഒട്ടു മിക്ക ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും  ചടങ്ങില്‍ പങ്കെടുത്തതായിട്ടാണ് വിവരം. എ വി ജോര്‍ജിന് നക്ഷത്ര ഹോട്ടലില്‍ യാത്ര അയപ്പ് നല്‍കിയ വാര്‍ത്ത പുറത്തായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പോലിസ് ഇടപെട്ടാണ് ഇവരെ നീക്കിയത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്ര അയപ്പ് ഒരുക്കിയത് കേരള പോലിസിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത സംഭവമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it