kasaragod local

എ റഹ്മാന്‍ ഹാജിക്ക് അന്ത്യാഞ്ജലി : വിടപറഞ്ഞത് മുളിയാറിന്റെവിദ്യാഭ്യാസ ഉന്നമനത്തിന് പ്രവര്‍ത്തിച്ച വ്യക്തിത്വം



ബോവിക്കാനം: ഒരു ജീവിതകാലംമുഴുവന്‍ വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ച് ഇന്നലെ അന്തരിച്ച ബി എ റഹ്്മാന്‍ ഹാജിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇദ്ദേഹത്തിന്റെ പിതാവ് ബയലില്‍ മുഹമ്മദ് ഹാജിയുടെ കാലത്ത് ആരംഭിച്ച ബോവിക്കാനം എല്‍പി സ്‌കൂള്‍ പിന്നീട് യുപിയായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കന്നഡ, മലയാളം വിഭാഗങ്ങളിലായി പതിനായിരങ്ങളാണ് ഇവിടെ നിന്നും വിദ്യകരസ്ഥമാക്കിയത്. 1982ല്‍ ബോവിക്കാനം ബിഎആര്‍ ഹൈസ്‌കൂള്‍ ബി എ റഹ്്മാന്റെ പ്രവര്‍ത്തനഫലമായി ആരംഭിച്ചു. പിന്നീട് ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകളിലൊന്നായിരുന്നു ബോവിക്കാനം ബിഎആര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി ബാവിക്കര ജമാഅത്ത് പള്ളിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയാണ്. ഈ കാലയളവിലാണ് ബാവിക്കര പള്ളി പുതുക്കിപ്പണിതത്.ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ബോവിക്കാനം ടൗണില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it