Flash News

എ കെ മണിയെ കെപിസിസി വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യം



തിരുവനന്തപുരം: ഇടുക്കിയില്‍ നിന്നുള്ള നേതാവും കെപിസിസി വൈസ്പ്രസിഡന്റുമായ എ കെ മണിയെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യം. ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന യോഗത്തിലാണ് കെ സുധാകരനടക്കമുള്ള നേതാക്കള്‍ മുന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ നടത്തിയ എ കെ മണിയെ വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.  എന്നാല്‍, അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് യോഗം തീരുമാനമൊന്നും എടുത്തില്ല. ഇന്നു ചേരുന്ന വിശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പ്രസിഡന്റ് വ്യക്തമാക്കുകയായിരുന്നു. സിപിഎമ്മും ബിജെപിയും കൊലക്കത്തി താഴെ വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേന്ദ്ര ഇടപെടലിനായി ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ സായുധസേന പ്രത്യേക നിയമം നടപ്പാക്കണമെന്ന അഭിപ്രായത്തോട് കോ ണ്‍ഗ്രസ് യോജിക്കുന്നില്ല. കണ്ണൂരില്‍ ആധിപത്യം നിലനിര്‍ത്താന്‍ പോലിസിനെ സിപിഎം പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്്. ബിജെപിയെ ദേശീയതലത്തില്‍ ശക്തമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസ്സാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ജനപക്ഷത്ത് നില്‍ക്കേണ്ടിവരും. കേരളത്തില്‍ ബിജെപിയും പ്രതിപക്ഷത്താണ്. യുഡിഎഫ് ജനപക്ഷത്തുനിന്നു പ്രതികരിച്ചപ്പോള്‍ സിപിഎമ്മും പിന്തുണച്ചിരുന്നതായി ഹസന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനെതിരേ കഴിഞ്ഞ ഒരു വര്‍ഷം സിപിഎം എന്ത് സമരമാണ് നടത്തിയത്. കോട്ടിട്ട മോദിക്കെതിരേ മുണ്ടുടുത്ത മോദി മൗനം പാലിക്കുകയാണ്. രാഷ്ട്രീയ പ്രേരിതമായി ശശി തരൂര്‍ എംപിക്കെതിരേ ഒരു ചാനല്‍ നടത്തുന്ന കുപ്രചാരണം ജനം തള്ളുമെന്നും എം എം ഹസന്‍ പറഞ്ഞു. —അച്ചടക്ക നടപടിക്ക് വിധേയനായ പി എസ് രഘുറാമിന് കെപിസിസി സെക്രട്ടറി സ്ഥാനം തിരിച്ച് നല്‍കിയതായും ഹസന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it