Flash News

എകെജി ഭവനില്‍ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഇരച്ചുകയറി, യെച്ചൂരിക്കു നേരെ കയ്യേറ്റ ശ്രമം

എകെജി ഭവനില്‍ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഇരച്ചുകയറി, യെച്ചൂരിക്കു നേരെ കയ്യേറ്റ ശ്രമം
X


ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സിപിഎം ഓഫിസായ എ കെ ജി ഭവനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സിപിഎം മൂര്‍ദാബാദ് എന്ന മുദ്രാവാക്യവുമായി എകെജി ഭവനിലേക്ക് ഇരച്ചു കയറിയ നാലുപേര്‍ യെച്ചൂരിയെ ആക്രമിക്കുകയായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുകളിലത്തെ മുറിയില്‍ നിന്നുവരികയായിരുന്ന യെച്ചൂരിയെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെച്ചാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഓഫിസിലുണ്ടായിരുന്നവര്‍ ഇവരെ തടഞ്ഞ്് പിടികൂടി. ഹിന്ദു സേന, ഹിന്ദു സനാതന സേന എന്നിവയുടെ പ്രവര്‍ത്തകരാണ് തങ്ങളെന്ന് പിടിയിലായവര്‍ പോലിസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it