Flash News

എ എസ് സൈനബ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി



കോഴിക്കോട്: തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കും സംഘപരിവാര കേന്ദ്രങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കു പരാതി നല്‍കി. വ്യാജ പ്രചാരണങ്ങളിലൂടെ ചില കേന്ദ്രങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുകയും അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുകയും ഒപ്പം മതസ്പര്‍ധ ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണു പരാതി.  വ്യക്തിഹത്യ ചെയ്യുന്നതിനും മതസ്പര്‍ധ ഉണ്ടാക്കുന്നതിനും ആസൂത്രിത ശ്രമം നടത്തിയ ടൈംസ് നൗ, ടൈംസ് ഓഫ് ഇന്ത്യ, ജനം, ജന്‍മഭൂമി, ഇന്ത്യ ടുഡേ തുടങ്ങിയ പത്ര, മാധ്യമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണു പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it