എ ആര്‍ റഹ്മാന് ഹൃദയനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ്

മുംബൈ: ഈ വര്‍ഷത്തെ ഹൃദയനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് പ്രശസ്ത സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ ആര്‍ റഹ്മാന്. ഒക്ടോബര്‍ 26നു പുരസ്‌കാരം സമ്മാനിക്കും. ഹൃദയനാഥ് അവാര്‍ഡ് ലഭിക്കുന്ന അഞ്ചാമത്തെ കലാകാരനാണ് റഹ്മാന്‍. പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്‌കറുടെ ജന്മദിനത്തില്‍ സംവിധായകന്‍ സുഭാഷ് ഗായ് ആയിരിക്കും അവാര്‍ഡ് സമ്മാനിക്കുക.

പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ എന്നിവരുടെ സഹോദരനായിരുന്നു ഹൃദയനാഥ് മങ്കേഷ്‌കര്‍. ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ, അമിതാഭ് ബച്ചന്‍, നടി സുലോചന തായ് എന്നിവര്‍ക്കാണ് ഇതിനു മുമ്പ് ഹൃദയനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ലഭിച്ചത്.
Next Story

RELATED STORIES

Share it