എസ് ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ കൂട്ടായ്്മ

കോട്ടയം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന എസ് ഹരീഷിന്റെ “മീശ’ എന്ന നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് കോട്ടയത്തെ എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. “ഞങ്ങള്‍ എസ് ഹരീഷിനൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു കൂട്ടായ്മ. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
എസ് ഹരീഷിന് തന്റെ നോവല്‍ പിന്‍വലിക്കേണ്ടിവന്നതിനു പിന്നിലുള്ള സാഹചര്യം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോവലിന്റെ മീശ എന്ന പേരുതന്നെ കേരളത്തില്‍ മുമ്പുണ്ടായിരുന്ന ഒരു സാമൂഹിക സാഹചര്യത്തെയാണ് അഭിസംബോധന ചെയ്യുന്നത്. കേരളത്തില്‍ ഒരുകാലത്ത് പാര്‍ശ്വവല്‍കൃതരായിരുന്ന ജനവിഭാഗങ്ങള്‍ക്ക് മീശവയ്ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നു സൂചിപ്പിച്ച അദ്ദേഹം ഫാഷിസത്തിന് കീഴ്‌പ്പെടേണ്ടിവരുന്നത് അപകടകരമാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രമുഖ ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട് അധ്യക്ഷത വഹിച്ചു. ദലിത് ആക്റ്റിവിസ്റ്റ് രേഖാരാജ്, ചലച്ചിത്ര സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, ദലിത് ആക്റ്റിവിസ്റ്റ്് മൃദുലാദേവി, പ്രമുഖ കവികളായ എസ് ജോസഫ്, എസ് കണ്ണന്‍, എം ആര്‍ രേണുകുമാര്‍, എഴുത്തുകാരന്‍ അയ്മനം ജോണ്‍, ചിത്രകാരന്‍ പി എം യേശുദാസ്, അഡ്വ. അനില ജോര്‍ജ്, ചന്ദ്രന്‍ കോമത്ത്, ടോം കരികുളം, വി ഡി ജോസ്, എന്‍ കെ വിജയന്‍, ലിന്‍സി തങ്കപ്പന്‍ തുടങ്ങി നിരവധിപേര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it