malappuram local

എസ് സി മേഖലയോടുള്ള അവഗണന : നഗരസഭാ ഓഫിസിനു മുന്നില്‍ സത്യഗ്രഹം



മഞ്ചേരി: പതിമൂന്നാം പഞ്ചവത്സര പദ്ധതി അട്ടിമറിച്ചതിനെതിരെ പട്ടികജാതി ക്ഷേമസമിതി മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരി നഗരസഭാ കാര്യാലയത്തിനു മുന്നില്‍ സത്യഗ്രഹ സമരം സംഘടിപ്പിച്ചു.  എസ് സി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, എസ് സി ഫണ്ട് നൂറു ശതമാനവും വിനിയോഗിക്കുക,  പദ്ധതി രേഖയില്‍ എസ്‌സി കോളനികളെ ഒഴിവാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുക, നഗരസഭയിലെ 72 കോളനികളെയും ഒരേ പോലെ പരിഗണിക്കുക, ശ്മശാനങ്ങളും ചുറ്റുമതിലുകളും അനുവദിക്കുക, കുടിവെള്ള ക്ഷാമം, മാലിന്യം, ഗതാഗത സ്തംഭനം, രാത്രികാല യാത്രാ ദുരിതം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.  ജനതാദള്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. പി എം സഫറുള്ള ഉദ്ഘാടനം ചെയ്തു.  എം എന്‍ മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. രാജന്‍ പരുത്തിപ്പറ്റ, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ എം നിസാറലി, കെ ഉബൈദ്, ഐഎന്‍എല്‍ ജില്ലാ കമ്മറ്റിയംഗം ഖാലിദ് മഞ്ചേരി, നഗരസഭാംഗം എം സന്തോഷ്, സി നീലകണ്ഠന്‍, കെ സി അയ്യപ്പന്‍, എം കെ ദേവകി സംസാരിച്ചു.
Next Story

RELATED STORIES

Share it