എസ് ശര്‍മ പ്രോടേം സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ ചേരുന്നതിന്റെ ഭാഗമായി പ്രോടേം സ്പീക്കറായി എസ് ശര്‍മ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10നു രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുമ്പാകെയാണ് സത്യപ്രതിജ്ഞ. പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടേം സ്പീക്കറാണ്. ജൂണ്‍ രണ്ടിനാണ് നിയമസഭയുടെ ആദ്യ സമ്മേളനം. ജൂണ്‍ മൂന്നിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സിപിഎം എംഎല്‍എ പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കും സിപിഐ എംഎല്‍എ വി ശശിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും എല്‍ഡിഎഫ് മല്‍സരിപ്പിക്കും.
Next Story

RELATED STORIES

Share it