Flash News

എസ് ബിഐയുടെ പകല്‍ക്കൊള്ള : പിന്നില്‍ റിലയന്‍സ്- കോടിയേരി



തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവന ചാര്‍ജിനത്തില്‍ വന്‍തുക ഈടാക്കി പകല്‍ക്കൊള്ള നടത്തുകയാണെന്നും ഈ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. സ്വന്തം അക്കൗണ്ടില്‍ പണമടയക്കാന്‍, പിന്‍വലിക്കാന്‍, എടിഎം ഉപയോഗിക്കാന്‍, ചെക് ബുക്കിന്, മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ തുടങ്ങിയ എല്ലാ ഇടപാടിനും അമിതമായ നിരക്കാണ് ഈടാക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പിന്‍സീറ്റില്‍ നിന്ന് നിയന്ത്രിക്കുന്നത് റിലയന്‍സ് കമ്പനിയാണ്. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനവും നിര്‍വഹിച്ചിരുന്നത് റിലയന്‍സാണ്. ബാങ്കിന്റെ നയം രൂപീകരിക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും റിലയന്‍സിന്റെ സ്വാധീനമാണ് പ്രതിഫലിക്കുന്നത്. റിലയന്‍സ് കമ്പനിയുമായി ചേര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ഈ നടപടി. സേവന ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്രഗവണ്‍മെന്റും  ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it