എസ് പി ത്യാഗിയെ സിബിഐ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയെ സിബിഐ ചോദ്യംചെയ്തു. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന കോപ്റ്റര്‍ ഇടപാടില്‍ ത്യാഗി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് ഇറ്റാലിയന്‍ കോടതി കണ്ടെത്തിയിരുന്നു.
2013ല്‍ ത്യാഗി ഉള്‍പ്പെടെയുള്ള വ്യോമസേനാ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏഴിന് ഇറ്റലി മിലാനിലെ അപ്പീല്‍ കോടതി പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്നാണ് വീണ്ടും മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. 3,600 കോടി രൂപയുടെ ഇടപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റും മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയും ഇടനിലക്കാര്‍ വഴി കോഴ നല്‍കിയെന്നാണു കോടതിയുടെ കണ്ടെത്തല്‍.
വ്യോമസേനാ മുന്‍ ഉപമേധാവി ജെ എസ് ഗുജറാളിനെ സിബിഐ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. വാങ്ങാനുദ്ദേശിച്ച ഹെലികോപ്റ്ററുകളുടെ വിശദാംശങ്ങളില്‍ മാറ്റംവരുത്തിയത് അഗസ്ത വെസ്റ്റ്‌ലാന്റിന് കരാര്‍ ലഭിക്കാനായിരുന്നുവെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it