Flash News

എസ്.ഡി.പി.ഐ ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ച് ബുധനാഴ്ച

എസ്.ഡി.പി.ഐ ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ച് ബുധനാഴ്ച
X


കോഴിക്കോട് : നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍  എസ്.ഡി.പി.ഐ ദേശവ്യാപകമായി നടത്തുന്ന കേന്ദ്ര ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി ബുധനാഴ്ച കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അറിയിച്ചു.

നോട്ട് നിരോധനത്തിന്റെ പേരില്‍ സ്വന്തം ജനതയെ മുഴുവന്‍ വഞ്ചിച്ചിരിക്കുയാണ് നരേന്ദ്ര മോദി. നിര്‍ത്തലാക്കിയ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 99 ശതമാനവും ബേങ്കുകളില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

നോട്ട് നിരോധനത്തിലൂടെ 3 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ കള്ളപ്പണം പിടികൂടാനായിരുന്നു നോട്ട് നിരോധനമെങ്കില്‍ പിടിച്ചെടുത്ത കളളപ്പണമെവിടെ..? നോട്ട് നിരോധനത്തിന്റെ അനന്തരഫലം ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ക്കുകയും തൊഴിലില്ലായ്മ വര്‍ദ്ദിക്കുകയും ജനങ്ങള്‍ക്ക് ദുരിതവും പ്രയാസവുമാണ് സമ്മാനിച്ചത്.

ജനങ്ങളെ വഞ്ചിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനല്ലായെന്ന് തെളിയിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ സ്ഥാനം രാജിവെച്ച് ജനവിധി തേടണമെന്നും യോഗം ആവശ്യപ്പെട്ടു.
നവംബര്‍ 8 ന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് പട്ടാളപ്പളളി പരിസരത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് എസ്.ഡി.പി.ഐ  ദേശീയ പ്രസിഡണ്ട് എ സഈദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, എം.എ സലിം, കബീര്‍ തിക്കോടി,കെ.കെ ഫൗസിയ, മുസ്തഫ പാലേരി, സലിം കാരാടി എന്നിവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it