Flash News

എസ്.ഡി.പി.ഐ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനവും പഠനോപകരണ വിതരണവും

എസ്.ഡി.പി.ഐ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനവും പഠനോപകരണ വിതരണവും
X
[caption id="attachment_223038" align="aligncenter" width="400"] എസ്.ഡി.പി.ഐ കൂമ്പന്‍പാറ ബ്രാഞ്ച് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് നിര്‍വഹിക്കുന്നു[/caption]

അടിമാലി: എസ്.ഡി.പി.ഐ കൂമ്പന്‍പാറ ബ്രാഞ്ച് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പഠനോപകരണ വിതരണവും നടന്നു. കൂമ്പന്‍പാറയില്‍ നടന്ന പരിപാടി പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് എസ്.എ സൈനുദ്ദീന്‍ അധ്യക്ഷനായിരുന്നു. പഠനോപകരണങ്ങളുടെ വിതരണം പാര്‍ട്ടി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് റഹിം സി.ബി നിര്‍വഹിച്ചു. റിയാസ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. പൊതുയോഗത്തില്‍ അബ്ദുല്‍ സമദ് തൊടുപുഴ, അജയന്‍ കീരിത്തോട്, സലിം പട്ടളായില്‍, സുധീര്‍ കെ.എം തുടങ്ങിയവര്‍ സംസാരിച്ചു. പൊതു സമ്മേളനത്തില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

[related]
Next Story

RELATED STORIES

Share it