Flash News

എസ്.ഡി.പി.ഐ പരിസ്ഥിതി പ്രചരണത്തിന് നാളെ തുടക്കം; 15000 മഴക്കുഴികള്‍ നിര്‍മ്മിക്കും

എസ്.ഡി.പി.ഐ പരിസ്ഥിതി പ്രചരണത്തിന് നാളെ തുടക്കം; 15000 മഴക്കുഴികള്‍ നിര്‍മ്മിക്കും
X

കോഴിക്കോട്: ഹരിത നാട്, ഹരിത ഭൂമി എന്ന പേരില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ പാര്‍ട്ടി സ്ഥാപകദിനമായ ജൂണ്‍ 21 വരെ പരിസ്ഥിതി പ്രചരണ കാലമായി ആചരിക്കാന്‍  എസ്.ഡി.പി.ഐ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ അറിയിച്ചു. ബ്രാഞ്ച് കമ്മറ്റികളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തുടനീളം പതിനയ്യായിരം മഴക്കുഴികള്‍ നിര്‍മ്മിക്കും. കിണര്‍ റീചാര്‍ജ്ജിംഗിനെ കുറിച്ചും പരിസ്ഥിതി പരിപാലനത്തെ കുറിച്ചും ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കും. ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, ഗൃഹ സന്ദര്‍ശനം എന്നിവക്ക് പുറമെ വൃക്ഷതൈ നടീല്‍, സൗജന്യ സാങ്കേതിക സഹായം തുടങ്ങിയവയും സംഘടിപ്പിക്കും.

ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ കേരളത്തിലും കുടിവെള്ള ക്ഷാമവും വരള്‍ച്ചയും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് മതിയായ ആസൂത്രണത്തിന്റെയും അവബോധത്തിന്റെയും കുറവ് കൊണ്ടാണ്. പുതിയ ജലസംസ്‌കാരം ജനങ്ങളില്‍ രൂപപ്പെടേണ്ടതുണ്ട്. ജല സ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കുകയും ജലവിനിയോഗത്തില്‍ മിതത്വം പാലിക്കുകയും ചെയ്യുന്നതോടൊപ്പം വെള്ളം പുനരുപയോഗിക്കുന്നതിനും മഴവെളളം പരമാവധി സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ സാര്‍വ്വത്രികമാകേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് പ്രത്യേക പ്രചാരണ പരിപാടി നടത്തുന്നതെന്ന് റോയ് അറക്കല്‍ പറഞ്ഞു.

പരിസ്ഥിതി പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം നേമത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നിര്‍വ്വഹിക്കും.
Next Story

RELATED STORIES

Share it