Flash News

എസ്.ഡി.പി.ഐക്കെതിരെയുള്ള സി.പി.എംപോലിസ് ഭീകരതയെ ചെറുക്കും; ജില്ലാ കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധ റാലി

എസ്.ഡി.പി.ഐക്കെതിരെയുള്ള സി.പി.എംപോലിസ് ഭീകരതയെ ചെറുക്കും; ജില്ലാ കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധ റാലി
X


കോഴിക്കോട് : എസ്.ഡി.പി.ഐക്കെതിരെ സി.പി.എംപോലിസ് നടത്തിവരുന്ന ഭീകരതയെയും അപവാദ പ്രചാരണത്തെയും ചെറുത്തുതോല്‍പ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കുന്നതിന് കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഈ മാസം 20 മുതല്‍ 30 വരെയാണ് പരിപാടി. എസ്.ഡി.പി.ഐയുടെ വളര്‍ച്ചയില്‍ വിറളികൊള്ളുന്ന സി.പി.എം അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ പാര്‍ട്ടിയ്‌ക്കെതിരെ നിരന്തരം ഉന്നയിച്ച് സ്വയംഅപഹാസ്യരാവുകയാണ്.
ജനകീയ സമരങ്ങളെ ആക്ഷേപിച്ചും സമരക്കാരെ തീവ്രവാദികളാക്കിയും പൊതുസമൂഹത്തില്‍ ചിത്രീകരിക്കുന്ന പിണറായി മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ തന്നെ അയോഗ്യനാണ്.
ജിഷ്ണു പ്രണോയ്, വിനായകന്‍, കെവിന്‍, ശ്രീജിത്ത്, ചങ്ങനാശ്ശേരിയിലെ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളെയും പാവങ്ങളെയും കൊന്നുതള്ളിയ ആഭ്യന്തരവകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന ജനപക്ഷനിലപാടുകളാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്.
ജൂലൈ ഒന്നാം തിയ്യതി മഹാരാജാസ് കോളേജില്‍ നടന്ന അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന തേര്‍വാഴ്ച തികച്ചും അപലപനീയമാണ്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും പാര്‍ട്ടി നേരിടും.
പോലിസ് തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ (ജൂലൈ 6 വെള്ളി) വൈകുന്നേരം 5 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്നും നേതാക്കള്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി. അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്),എം.കെ. മനോജ്കുമാര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്) പി.അബ്ദുല്‍ ഹമീദ് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
റോയ് അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി) പങ്കെടുത്തു.

https://youtu.be/_T1zxkM_Fss





Next Story

RELATED STORIES

Share it