Flash News

എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമം : 4 സിപിഎമ്മുകാര്‍ അറസ്റ്റില്‍



പന്തളം: പന്തളത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കടക്കാട് ഉളമയില്‍ ഷഫീക്ക് (19), കടക്കാട് മണ്ണില്‍ ലബ്ബവീട്ടില്‍ ഷുഹൈല്‍ (20), കടക്കാട് ഷിജിന്‍ മന്‍സിലില്‍ ഷെഫിന്‍ (23), മങ്ങാരം മുത്തണിയില്‍ ഷമീര്‍ (22) എന്നിവരെയാണ് ഇന്നലെ പന്തളം സിഐ ആര്‍ സുരേഷ്, എസ്‌ഐ സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പന്തളത്ത് വിവിധ ഇടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരേ വധശ്രമത്തിന് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി തറാവീഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ കടയ്ക്കാട്ട്് വച്ച് മാരകായുധങ്ങളുമായി ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമത്തില്‍ കടയ്ക്കാട് മണ്ണില്‍ ലബ്ബവീട്ടില്‍ ഷഫീക്ക്് സാദത്ത്(17), കടയ്ക്കാട് ചന്തയില്‍ പുത്തന്‍വീട്ടില്‍ നൗഫല്‍(19), മുട്ടാര്‍ വാലില്‍ തെക്കേതില്‍ സനോജ്(23), പഴകുളം തടവിള വടക്കേതില്‍ ഷാജു(30), മുളക്കുഴ കല്ലേലിക്കുന്നത്ത് വീട്ടില്‍ നിഷാദ്(30), മങ്ങാരം ആശാരിയയ്യത്ത് സുബി ഇസ്മയില്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ നിഷാദ്, സനോജ്്, സുബി, ഷാജു എന്നിവര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.  പ്രദേശത്തുള്ള ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടന വിട്ട് എസ്ഡിപിഐ, കാംപസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങളില്‍ സജീവമായതാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രകോപനത്തിനു കാരണം. പന്തളം കവല, കടയ്ക്കാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it