Pathanamthitta local

എസ് ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ സിപിഎം ശ്രമം



പന്തളം: പന്തളത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ സിപിഎം, ഡിവൈഎഫ്‌ഐ ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പന്തളത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആചരിച്ചു. ഞായറാഴ്ച രാത്രി തറാവീഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ കടയ്ക്കാട്ട്് വച്ച് മാരകായുധങ്ങളുമായി ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. അക്രമത്തില്‍ കടയ്ക്കാട് മണ്ണില്‍ ലബ്ബവീട്ടില്‍ ഷഫീക്ക്് സാദത്ത്(17), കടയ്ക്കാട് ചന്തയില്‍ പുത്തന്‍വീട്ടില്‍ നൗഫല്‍(19), മുട്ടാര്‍ വാലില്‍ തെക്കേതില്‍ സനോജ്(23), പഴകുളം തടവിള വശക്കേതില്‍ ഷാജു(30), മുളക്കുഴ കല്ലേലിക്കുന്നത്ത് വീട്ടില്‍ നിഷാദ്(30), മങ്ങാരം ആശാരിയയ്യത്ത് സുബി ഇസ്മയില്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നിഷാദ്, സനോജ്്, സുബി, ഷാജു എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പന്തളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിഷാദിന് പരിക്ക്് ഗുരുതരമാണ്. പന്തളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷഫീക്കിന് വയറ്റില്‍ ചവിട്ട് ഏല്‍ക്കുകയും നൗഫലിന് കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്്. അക്രമത്തിനിടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അബ്ദു, ഷംനാദ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടനവിട്ട് എസ്ഡിപിഐ, കാംപസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങളില്‍ സജീവമായതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിച്ചത്. അക്രമത്തിനശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കടയ്ക്കാട് ഉളമയില്‍ ലക്ഷംവീട് കോളനിയില്‍ റഹ്മത്തുല്ല(35), ഷംനാദ്(22) എന്നിവര്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.  ഡിവൈഎസ്പിമാരായ എസ് റഫീഖ്, കെ ഐ വിദ്യാധരന്‍, പന്തളം സിഐ ആര്‍ സുരേഷ്് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. പന്തളം കവല, കടയ്ക്കാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it