Flash News

എസ് ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു



മംഗളൂരു: കര്‍ണാടകയിലെ ബണ്ട്വാളില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു. എസ്ഡിപിഐ അമ്മുഞ്ചെ യൂനിറ്റ് പ്രസിഡന്റും കലായില്‍ സ്വദേശിയുമായ മുഹമ്മദ് അഷ്‌റഫ് (35) ആണ് ഇന്നലെ രാവിലെ വെട്ടേറ്റു മരിച്ചത്. പാര്‍ട്ടി സ്ഥാപകദിനമായ ഇന്നലെ പ്രവര്‍ത്തകരോടൊപ്പം പതാക ഉയര്‍ത്തിയശേഷം റോഡിലെ കുഴികളടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇതിനുശേഷം അഷ്‌റഫിന്റെ ഓട്ടോയില്‍ കയറിയ യാത്രക്കാരനെ കാരവല സൈറ്റ് എന്ന സ്ഥലത്തിറക്കിയ ഉടനെ അക്രമികള്‍ മൂന്നു മോട്ടോര്‍ ബൈക്കുകളിലായി എത്തി ഓട്ടോ വളയുകയായിരുന്നു. അഷ്‌റഫ് രക്ഷപ്പെടാന്‍ സമീപത്തെ വീടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ മാരകായുധങ്ങളുമായി പിന്നാലെ ഓടിയെത്തി അഷ്‌റഫിനെ വലിച്ചു പുറത്തെത്തിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. അക്രമികള്‍ ഉപേക്ഷിച്ച വാള്‍ സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. കല്ലട്ക്ക മേഖലയില്‍ ഏതാനും ദിവസങ്ങളായി സംഘപരിവാരം ആക്രമണം നടത്തിവരുകയാണ്. തറാവീഹ് നമസ്‌കാരത്തിനു പോവുകയായിരുന്ന ഇഖ്ബാല്‍ എന്നയാളെ കഴിഞ്ഞദിവസം കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it