എസ് എ ആര്‍ ഗിലാനി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ് ക്ലബ്ബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗിലാനിയെ പോലിസ് അറസ്റ്റ് ചെയ്തു. ഗിലാനിക്കെതിരേ നേരത്തെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ഗിലാനിയെ ഇന്നലെ കാലത്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഈ മാസം ഒമ്പതിന് പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിക്കിടെ ശ്രോതാക്കളില്‍ ചിലര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. ഗിലാനിയെക്കൂടാതെ പേരറിയാത്ത ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗൂഢാലോചന, നിയമവിരുദ്ധമായി യോഗംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിപാടിയുടെ പ്രധാന സംഘാടകന്‍ എന്ന നിലയ്ക്കാണു ഗിലാനിക്കെതിരേ കേസെടുത്തതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. ഗിലാനിയുടെ ഇ-മെയില്‍ മുഖേനയാണ് ഹാള്‍ ബുക്ക് ചെയ്തിരുന്നത്.
ഗിലാനിയെയും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയെ ഹുര്‍രിയത്ത് നേതാവ് അലിഷാ ഗിലാനി അപലപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ അതിക്രമമാണ് അറസ്റ്റെന്നും ഇതിനെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗിലാനിയെ അറസ്റ്റ് ചെയ്ത നടപടിയെ കശ്മീര്‍ സാല്‍വേഷന്‍ മൂവ്‌മെന്റും സിഖ് സംഘടനയായ ദാല്‍ ഖല്‍സ നേതാക്കളും അപലപിച്ചു.
Next Story

RELATED STORIES

Share it