Life Style

എസ്.എസ്.സി സ്‌റ്റെനോഗ്രാഫര്‍ 1064 ഒഴിവ്

എസ്.എസ്.സി സ്‌റ്റെനോഗ്രാഫര്‍  1064 ഒഴിവ്
X
stenographerയോഗ്യത: പ്ലസ് ടൂ

കേന്ദ്ര സര്‍വീസിലെ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഗ്രേഡ് ഡി എക്‌സാമിനേഷന്‍-2015ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് സി വിഭാഗത്തില്‍ 50 ഒഴിവുകളും ഡി വിഭാഗത്തില്‍ 1014 ഒഴിവുകളുമാണുള്ളത്.ഡിസംബര്‍ 27 ഞായറാഴ്ചയാണ് പരീക്ഷ. ഗ്രൂപ് സി വിഭാഗത്തിലുള്ളവര്‍ക്ക് മന്ത്രാലയങ്ങളിലോ ഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ആയിരിക്കും ജോലിലഭിക്കുക.ഡി വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലായിരിക്കും അവസരം.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രംഒഴിവ്: സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി- 50 ഒഴിവ്. (ജനറല്‍- 28, എസ്‌സി- 5, എസ്ടി-8, ഒബിസി-9). സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ഡി- 1,014 ഒഴിവ്. (ജനറല്‍- 642, എസ്‌സി- 113, എസ്ടി -61, ഒബിസി- 198).

യോഗ്യത:  12ാം ക്ലാസ് വിജയിച്ചവരായിരിക്കണം അപേക്ഷകര്‍.പ്രായം: 18നും 27നും ഇടയില്‍. 2015 ആഗസ്ത് എട്ട് അടിസ്ഥാനപ്പെടുത്തി പ്രായം കണകാക്കും(1988 ആഗസ്റ്റ് രണ്ടിനും 1997 ആഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം). എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്കു മൂന്നും വിമുക്തഭടന്‍മാര്‍ക്കു പത്തും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.

ശമ്പളം: 9,300- 34,800 രൂപ. ഗ്രേഡ് പേ- 4,600 രൂപ.തിരഞ്ഞെടുപ്പ്: എഴുത്ത്പരീക്ഷയുടെയും സ്‌റ്റെനോഗ്രാഫിയിലുള്ള സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കംപ്യൂട്ടര്‍ ടൈപ്പിങില്‍ ടെസ്റ്റില്‍ ഹിന്ദി ടൈപ്പിംഗ് മിനിറ്റില്‍ 30 വാക്കും ഇംഗ്ലീഷ് ടൈപ്പിംഗില്‍ മിനിറ്റില്‍ 35 വാക്ക് വേഗം വേണം. ടൈപ്പിംഗ് ടെസ്റ്റിനു 10 മിനിറ്റാണു ദൈര്‍ഘ്യം.

അപേക്ഷ ഫീസ്: 100 രൂപ. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫീസ് അടക്കാം. സ്ത്രീകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിയുള്ളവര്‍, എക്‌സ് സര്‍വിസ് എന്നിവര്‍ക്ക് ഫീസില്ല. ക്രഡിറ്റ് /ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും എസ്.ബി.ഐ ചലാന്‍ വഴിയും ഫീസടക്കാം. പോസ്‌റ്റോഫിസില്‍ ലഭിക്കുന്ന സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് ഫീസ് സ്റ്റാംപ്‌സ് വഴിയും ഫീസടക്കാം.അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം.
ssconline.nic.in
എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക.രണ്ട് പാര്‍ട്ടുകളായാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. പാര്‍ട്ട് എയില്‍ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഫീസ് അടക്കാം. ശേഷം പാര്‍ട്ട് ബിയില്‍ ഫീസടച്ച വിവരങ്ങളും ഫോട്ടോഗ്രാഫുകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും ഒപ്പും അപ്ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യാം. ശേഷം മെയിലില്‍ ലഭ്യമാകുന്ന രജിസ്‌ട്രേഷന്‍ മെയിലും ചലാന്‍ സഌപ്പും പകര്‍പ്പ് എടുത്ത് സൂക്ഷിക്കാം. പാര്‍ട്ട് എ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ നാലിനു മുമ്പും പാര്‍ട്ട് ബി സെപ്റ്റംബര്‍ ഏഴിനു മുമ്പും പൂര്‍ത്തിയാക്കണം.ssc.nic.in വെബ്‌സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം  ഫോട്ടോഗ്രാഫുകള്‍ ഒട്ടിച്ച് ഫീസടക്കം ബന്ധപ്പെട്ട റീജനല്‍ അല്‌ളെങ്കില്‍ സബ് റീജനല്‍ ഓഫിസിലേക്ക് പോസ്റ്റലായും അപേക്ഷിക്കാം.കേരളത്തിലുള്ളവര്‍ അപേക്ഷ അയയ്‌ക്കേണ്ട വിലാസം:
Reg-ional Director (KKR), Staff Selec-tion Commission, 1st Floor, E W-ing, Kendriya Sadan, Koramanga-la, Bangalore,
Karnataka 560034.
560034.

Karnataka
Next Story

RELATED STORIES

Share it