Life Style

പത്താം ക്ലാസിലാണോ? അപേക്ഷിക്കൂ... നാഷനല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിന്

പത്താം ക്ലാസിലാണോ? അപേക്ഷിക്കൂ... നാഷനല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിന്
X
national talent search examനാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍.സി.ആ.ര്‍ടി.)യുടെ നാഷനല്‍ ടാലന്റ് സെര്‍ച്ച് സ്‌കീമിന് അപേക്ഷ ക്ഷണിച്ചു. നിപുണരായ വിദ്യാര്‍ഥികളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനുദ്ദേശിച്ച് നടത്തുന്ന ടെസ്റ്റിന് പത്താംതരക്കാരാണ് അപേക്ഷിക്കേണ്ടത്.

സയന്‍സ്, സോഷ്യല്‍ സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍, മാനേജ്‌മെന്റ്, നിയമം എന്നീ മേഖലകളാണ് ഈ സ്‌കീമിലുള്‍പ്പെടുക. ഈ മേഖലകളിലെ മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തി ആദരിക്കുകയും സാമ്പത്തിക സഹായമായി മാസംപ്രതി സ്‌കോളര്‍ഷിപ്പ് നല്‍കുകയുമാണ് എന്‍.സി.ഇ.ആര്‍.ടി. ചെയ്യുന്നത്. സയന്‍സ്, സോഷ്യല്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ പി.എച്ച.്ഡി. ലെവല്‍ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. എഞ്ചിനീയറിങ്, മെഡിസിന്‍, മാനേജ്‌മെന്റ്, നിയമം കോഴ്‌സുകള്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

യോഗ്യത:

അംഗീകൃത സ്‌കൂളുകളിലെ പത്താംതര വിദ്യാര്‍ഥികളാണ്  സംസ്ഥാന/യു.ടി. നടത്തുന്ന സ്റ്റേജ് 1 പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്.

സ്‌കോളര്‍ഷിപ്പ് 

നാഷനല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ വഴി ആയിരം സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. 500 രൂപ പ്രതിമാസം സ്‌കോളര്‍ഷിപ്പായി നല്‍കും. 1.1250 രൂപയാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക.2.    ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തിന് 2000 രൂപ.3.    പിഎച്ച്.ഡി. ചെയ്യുന്നവര്‍ക്ക് യു.ജി.സി. നോംസ് അനുസരിച്ചുള്ള തുകയാണ് സ്‌കോളര്‍ഷിപ്പ്.

റിസര്‍വേഷന്‍


15 ശതമാനം  സ്‌കോളര്‍ഷിപ്പ്  എസ്.സി. വിഭാഗക്കാര്‍ക്കും 7.5 ശതമാനം സ്‌കോളര്‍ഷിപ്പ് എസ്.ടി. വിഭാഗത്തിനും, 3 ശതമാനം സ്‌കോളര്‍ഷിപ്പ് ശാരീരികമായി ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുമായി  സംവരണം ചെയ്തിരിക്കുന്നു.

പരീക്ഷ

സംസ്ഥാന/യു.ടി. തല സ്റ്റേജ് വണ്‍ എക്‌സാമിനേഷന് രണ്ട് പാര്‍ട്ടുകളാണ് ഉള്ളത്. 1. മെന്റല്‍ എബിലിറ്റി ടെസ്റ്റ്(മാറ്റ്)2. സ്‌കൊളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്( സാറ്റ്)നാഷനല്‍ ലെവല്‍ സ്റ്റേജ് 2 എക്‌സാമിനേഷനും രണ്ട് പാര്‍ട്ടുകളാണ് ഉള്ളത്.1.    മെന്റല്‍ എബിലിറ്റി ടെസ്റ്റ് (മാറ്റ്)2.    സ്‌കൊളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്( സാറ്റ്)അപേക്ഷാഫോം വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ സ്‌റ്റേറ്റ്/ യുടി ലൈസണ്‍ ഓഫിസറുടെ പക്കലില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. അപേക്ഷാഫോമില്‍ പ്രിന്‍സിപ്പല്‍ ഒപ്പ് വയ്‌ക്കേണ്ടതാണ്. പരീക്ഷ 2016 മെയ് 8 (ഞായര്‍)നാണ് നടത്തുക. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഉടന്‍ പ്രഖ്യാപിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

http://www.ncert.nic.in
Next Story

RELATED STORIES

Share it