എസ്‌സി-എസ്ടി നിയമം: കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രിംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തില്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കാനാണ് തീരുമാനം.
എസ്‌സി-എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരുടെ ബെഞ്ച് പുറത്തിറക്കിയ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ദലിത് സംഘടനകളുടെ കടുത്ത എതിര്‍പ്പിനും പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു. വിവിധയിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളിലായി 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. സുപ്രിംകോടതി  ഇടപെടല്‍ മറികടക്കാന്‍ എസ്‌സി-എസ്ടി നിയമം അടിമുടി പരിഷ്‌കരിക്കുകയാണ് ഓര്‍ഡിനന്‍സ് വഴി ഉദ്ദേശിക്കുന്നതെന്ന് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it