World

എസ്‌സിഒയില്‍ ഇന്ത്യക്കും ചൈനക്കും റഷ്യക്കും പ്രധാന പങ്കെന്ന് വഌദിമിര്‍ പുടിന്‍

ബെയ്ജിങ്: ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യക്കും ചൈനക്കും റഷ്യക്കും പ്രധാന പങ്കെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ചൈനയിലെ ക്വിങ്‌ഡോ നഗരത്തില്‍ 18ാമത് എസ്‌സിഒ ഉച്ചകോടി ഈ മാസം 9, 10 തിയ്യതികളിലാണ് നടക്കുക. അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനായാണ് എട്ടു രാജ്യങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചത്.
ലോകത്ത് ജിഡിപിയുടെ നാലിലൊന്നും ജനസംഖ്യയില്‍ 43 ശതമാനവും ഭൂപ്രദേശങ്ങളില്‍ 23 ശതമാനവും എസ്‌സിഒ അംഗങ്ങളുടേതാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷമാണ് ഇന്ത്യക്കും പാകിസ്താനും സ്ഥിരം അംഗങ്ങളായി എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നത്. എസ്‌സിഒയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കാന്‍ റഷ്യയും പാകിസ്താന് അംഗത്വം നല്‍കാന്‍ ചൈനയുമാണ്് സമ്മര്‍ദം ചെലുത്തിയത്.
2001ല്‍ റഷ്യ, ചൈന, കിര്‍ഗിസ് റിപബ്ലിക്, കസാകിസ്താന്‍, താജികിസ്താന്‍, ഉസ്‌െബകിസ്താന്‍ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ചേര്‍ന്നു രൂപീകരിച്ചതാണ് എസ്‌സിഒ. ഉച്ചകോടിക്ക് പങ്കെടുക്കാനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റുമായി  കൂടിക്കാഴ്ച നടത്തും.
Next Story

RELATED STORIES

Share it