Idukki local

എസ്‌റ്റേറ്റ് മാനേജരെ കെട്ടിയിട്ടു പണവും ആഭരണവും കവര്‍ന്നു



അടിമാലി: എസ്‌റ്റേറ്റ് മാനേജരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം പണവും ആഭരണവും കവര്‍ന്നു. കല്ലാര്‍ കൈനകരി എസ്‌റ്റേറ്റ് മാനേജര്‍ കിഴക്കേടത്ത് ഡി രാമചന്ദ്രകൈമളിനെയാണ് കെട്ടിയിട്ട ശേഷം വീട്ടില്‍ മോഷണം നടത്തിയത്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം . പുലര്‍ച്ചെ രണ്ടുമണിയോടെ കതകില്‍ മുട്ടി വിളിച്ചുണര്‍ത്തിയ മോഷ്ടാക്കള്‍ അകത്തു കടന്ന ഉടനെ രാമചന്ദ്ര കൈമളിനെ തലക്ക് അടി ച്ച് പരിക്കേല്‍പിച്ച ശേഷം കട്ടിലില്‍ കെട്ടിയിട്ട മോഷ്ടാക്കള്‍ സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. മാനേജരുടെ മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും സ്വര്‍ണ മോതിരവുമാണ് സംഘം മോഷ്ടിച്ചത്.52 വര്‍ഷമായി രാമചന്ദ്രന്‍ എസ്‌റ്റേറ്റിലെ മാനേജരാണ്.അടിമാലി സി.ഐ ടി.കെ സാബു, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാനേജര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
Next Story

RELATED STORIES

Share it