kozhikode local

എസ്‌ഐ മര്‍ദിച്ച സംഭവം : വിദ്യാര്‍ഥിയുടെ മാതാവ് ഇന്ന് നിരാഹാര സമരം ആരംഭിക്കുന്നു



കോഴിക്കോട്: നടക്കാവ് സ്വദേശിയും മലബാര്‍ ക്രിസ്്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ടി വി അജയനെ അസമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി രക്ഷിതാക്കളുടെ മുമ്പിലിട്ട് മര്‍ദിച്ച മെഡിക്കല്‍ കോളജ് എസ്‌ഐ എ ഹബീബുല്ലയ്‌ക്കെതിരേ പതിനേഴ് ദിവസമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്, വിദ്യാര്‍ഥിയുടെ മാതാവ് പി സുലോചന ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. നടക്കാവില്‍ രൂപീകരിച്ച സര്‍വകക്ഷി ആക്്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം. കിഴക്കെ നടക്കാവ് ജങ്ഷനില്‍ വൈകിട്ട് അഞ്ചിന് നിരാഹാര സമരം ആരംഭിക്കും. ആക്്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്കും പോലിസ് അധികാരികള്‍ക്കും നിവേദനം നല്‍കുകയും, ജനകീയ ധര്‍ണയും, സൂചനാ നിരാഹാര സമരവും നടത്തിയിരുന്നു. ഞായറാഴ്ച ചേര്‍ന്ന ആക്്ഷന്‍ കമ്മറ്റിയുടെ യോഗമാണ് നിരാഹാര സമരമുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയത്. ആക്്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. എന്‍ വി ബാബുരാജ്, കെ പി വിജയകുമാര്‍, എന്‍ ഭാഗ്യനാഥ്, ജോളി ജെറോം, കെ പി സത്യകൃഷ്ണന്‍, സി നാരായണന്‍കുട്ടി നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it