എസ്‌ഐ ദീപക്കിന്റെ ജാമ്യഹരജിയില്‍ വിധി ഇന്ന്

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി എസ്‌ഐ ജി എസ് ദീപക്ക് നല്‍കിയ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ശ്രീജിത്തിന്റെ മരണത്തില്‍ തനിക്കു പങ്കില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. വരാപ്പുഴ എസ്‌ഐയായിരുന്നുവെന്ന ഒറ്റക്കാരണത്താലാണു പ്രതിചേര്‍ത്തത്. കേസില്‍ നിരപരാധിയാണ്. ശ്രീജിത്തിനെ താന്‍ മര്‍ദിച്ചിട്ടില്ല. ഏപ്രില്‍ ആറിന് രാത്രിയില്‍ പോലിസ് പിടികൂടിയ ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴൊന്നും തനിക്കെതിരേ പരാതി പറഞ്ഞില്ല. വീട്ടില്‍ നിന്നു പിടികൂടിയ പോലിസുകാരാണ് മര്‍ദിച്ചതെന്ന് ശ്രീജിത്ത് ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. അവിടെയും തന്റെ പേരു പറഞ്ഞിട്ടില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹരജിയിലും തനിക്കെതിരേ പരാമര്‍ശമില്ലെന്നു ഹരജി പറയുന്നു.
Next Story

RELATED STORIES

Share it