kasaragod local

എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യും വരെ നിയമപോരാട്ടം നടത്തുമെന്ന്

കാഞ്ഞങ്ങാട്: യാത്രാ മധ്യേ ഓട്ടോയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച തന്നെ പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ച സംഭവത്തില്‍ ആരോപണ വിധേയനായ ചന്തേര എസ്‌ഐ ആയിരുന്ന ഉമേശിനെ സസ പെന്റ് ചെയ്യും വരെ പോരാട്ടം നടത്തുമെന്ന് കേസില്‍ പ്രതി ചേര്‍ത്ത് ജയിലിലായിരുന്ന ഷാനവാസും കുടുംബവും വാര്‍ത്താസ മ്മേളനത്തില്‍ അറിയിച്ചു.
നിരപരാധിയായ തന്നെ പ്രതി ചേര്‍ത്ത എസ്‌ഐ ഉമേശിനെതിരെ നിയമ നടപടികള്‍ നടത്തും. കൂട്ടുനിന്ന സഹ പോലിസുകാരെയും സസ്‌പെന്റ് ചെയ്ത് അവര്‍ക്കെതിരേയും കേസെടുക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത ബന്ധമുള്ള പ്രബലനെ രക്ഷപ്പെടുത്താനാണ് എസ്‌ഐയും സംഘവും പ്രാഥമിക അന്വേഷണം നടത്താതെ തന്നെ കുടുക്കാന്‍ ശ്രമിച്ചത്. നവംബര്‍ 24ന്് ആണ് തന്നെ പിടിച്ചു കൊണ്ട് പോയി ഈ കേസില്‍ പ്രതി ചേര്‍ത്തത്.
14 ദിവസത്തോളം റിമാന്റില്‍ കഴിഞ്ഞു. പിന്നീട് ഹൈക്കോടതി ഡിസിആര്‍ബി ഡിവൈഎസ്പിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതിന് ശേഷമാണ് നിരപരാധിയാണെന്ന് തെളിഞ്ഞ് വിട്ടയച്ചത്. ഈ കാലയളവില്‍ മാനസികമായി തളര്‍ന്ന തനിക്കും കുടുംബത്തിനും നീതി ലഭിക്കാന്‍ പ്രതിയാക്കിയ എസ്‌ഐ ഉമേശിനെതിരെ ഏത് അറ്റം വരെയും നിയമ പോരാട്ടം നടത്തുമെന്നും ഷാനാവാസ് കൂട്ടി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഷാനവാസിന്റെ സഹോദരിമാരായ എ ജി റുബീന, മൂബിന, മാതാവ് ബീഫാത്തിമ, സാമൂഹിക പ്രവര്‍ത്തകന്‍ അനീഷ് സ്വാമി മുക്ക് സംബന്ധിച്ചു.
Next Story

RELATED STORIES

Share it